വ്യാജ ലഹരിക്കേസിൽ ജയിൽ വാസം: നഷ്‌ടപരിഹാരം തേടി ഷീല സണ്ണി ഹൈക്കോടതിയിൽ

news image
Mar 2, 2024, 1:29 pm GMT+0000 payyolionline.in

കൊച്ചി> വ്യാജ ലഹരിക്കേസിൽ ജയിൽ വാസം അനുഭവിക്കേണ്ടിവന്ന ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണി നഷ്‌ടപരിഹാരം തേടി ഹൈക്കോടതിയെ സമീപിച്ചു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി ഇരിങ്ങാലക്കുടയിലെ എക്‌സൈസ്‌ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക്‌ നോട്ടീസ്‌ അയക്കാൻ നിർദേശിച്ചു.

വ്യാജക്കേസിൽ ബീന സണ്ണി 72 ദിവസം ജയിലിൽ കിടക്കേണ്ടിവന്നത്‌ ഗുരുതരമായ സംഭവമെന്ന്‌ കോടതി നിരീക്ഷിച്ചു. തുടർന്ന്‌ സംഭവത്തിൽ ചീഫ്‌ സെക്രട്ടറിയും എക്‌സൈസ്‌ കമ്മീഷണറും മറുപടി നൽകണമെന്നും വ്യക്തമാക്കി.  പത്ത്‌ ലക്ഷം രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട്‌ ഷീല സണ്ണി നൽകിയ ഹർജി ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രനാണ്‌ പരിഗണിക്കുന്നത്‌.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe