വ്യാഴവും വെള്ളിയും റേഷൻ കടകൾക്ക് അവധി

news image
Apr 27, 2023, 4:41 am GMT+0000 payyolionline.in

തിരുവനന്തപുരം :  റേഷൻ വിതരണവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രവർത്തനങ്ങൾ നടത്തേണ്ടതിനാൽ വ്യാഴവും വെള്ളിയും റേഷൻ കടകളുടെ പ്രവർത്തനം നിർത്തിവയ്‌ക്കുമെന്ന്‌ മന്ത്രി ജി ആർ അനിൽ അറിയിച്ചു.

ഏപ്രിലിലെ റേഷൻ വിതരണം മെയ് അഞ്ചുവരെയുണ്ടാകും. മെയ് ആറുമുതൽ മേയ് മാസത്തെ റേഷൻ വിതരണം ആരംഭിക്കും. മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ  29, മെയ് 2, 3 തീയതികളിൽ രാവിലെ എട്ടുമുതൽ ഒന്നുവരെയും എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിൽ പകൽ രണ്ടുമുതൽ രാത്രി ഏഴുവരെയും റേഷൻ കടകൾ പ്രവർത്തിക്കും. മെയ് നാലുമുതൽ സാധാരണ സമയക്രമം ആയിരിക്കും.

സെർവറിലെ വിവരങ്ങൾ ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റുന്നതിന് രണ്ടു ദിവസം ആവശ്യമാണെന്ന് നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻഐഡി) അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാനത്ത് റേഷൻ വിതരണം തടസ്സപ്പെട്ട സാഹചര്യം വിലയിരുത്തുന്നതിന് മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. റേഷൻ വ്യാപാരി സംഘടനാ പ്രതിനിധികളുമായും മന്ത്രി  സംസാരിച്ചു. സാങ്കേതികത്തകരാറുകൾ പൂർണമായി പരിഹരിച്ചശേഷം കടകൾ പ്രവർത്തിക്കുന്നതാണ് ഉചിതമെന്ന് വ്യാപാരികൾ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe