പയ്യോളി: വർഗീയതക്കെതിരെ വർഗഐക്യം എന്ന മുദ്രാവാക്യ മുർത്തി വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ സിഐടിയു കൊയിലാണ്ടി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ തൊഴിലാളി സംഗമം സംഘടിപ്പിച്ചു. ചെത്തുതൊഴിലാളി മന്ദിരത്തിൽ നടന്ന തൊഴിലാളി സംഗമം ജില്ലാ ട്രഷറർ ടി കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

വഴിയോരകച്ചവട തൊഴിലാ ളിയൂണിയൻ സിഐടിയു കൊയിലാണ്ടി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച തൊഴിലാളി സംഗമം ടി കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
പി വി മമ്മദ് അധ്യക്ഷനായി.എൻ ടി രാജൻ, പി സി റീന എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി പി കെ സുധീഷ് സ്വാഗതവും ട്രഷറർ കെ എം കരീം നന്ദിയും പറഞ്ഞു.