വർഗീയ ശക്തികൾക്ക് താക്കീതായി പയ്യോളിയിൽ സിപിഎമ്മിന്റെ ബഹുജനറാലി

news image
Apr 25, 2022, 8:28 pm IST payyolionline.in

പയ്യോളി : കേരളത്തെ കലാപ ഭൂമിയാക്കി മതസൗഹാർദ്ദംതകർ ക്കാനുള്ള ആർ എസ് എസ്   എസ് ഡി പി ഐ നീക്കത്തിനെതിരെ സിപിഐ എം പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും, ബഹുജന റാലിയും സംഘടിപ്പിച്ചു.

പയ്യോളിയിൽ സംഘടിപ്പിച്ച ബഹുജറാലി കെ ടി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

ബഹുജറാലി ജില്ല കമ്മിറ്റി അംഗം കെ ടി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എം പി ഷിബു അധ്യക്ഷനായി. ജില്ല കമ്മിറ്റി അംഗങ്ങളായ എ എം റഷീദ്, ഡി ദീപ എന്നിവർ സംസാരിച്ചു. പയ്യോളി സൗത്ത് ലോക്കൽ സെക്രട്ടറി പി വി മനോജൻ സ്വാഗതം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe