വർദ്ധിപ്പിച്ച ഇന്ധന വിലകുറക്കണം; സി ഐ ടി യു പയ്യോളി ഏരിയ കൺവെൻഷൻ

news image
May 11, 2022, 8:37 pm IST payyolionline.in

പയ്യോളി: മണ്ണെണ്ണ, പാചക വാതക ഇന്ധനങ്ങളുടെ വില ക്രമാതീതമായി വർദ്ധിപ്പിച്ച്  ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾ തിരുത്തണമെന്നും, വർദ്ധിപ്പിച്ച ഇന്ധനവിലകുറക്കണമെന്നും സി ഐ ടി യു പയ്യോളി ഏരിയകൺവെൻഷൻആവശ്യപ്പെട്ടു. പയ്യോളിഅരങ്ങിൽ ശ്രിധരൻ ഓഡിറ്റോറിയത്തിലെ പി ഗോപാലൻ നഗറിൽ കൊയിലാണ്ടി ഏരിയ കമ്മിറ്റി വിളിച്ചു ചേർത്ത കൺവെൻഷൻ ജില്ല ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.

സി ഐ ടി യു പയ്യോളി ഏരിയ കൺവൻഷൻ ജില്ല ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്യുന്നു.

ഏരിയപ്രസിഡന്റ്എം പത്മനാഭൻ അധ്യക്ഷനായി. കൺവൻഷൻ പയ്യോളിയിൽ 25 അംഗങ്ങളടങ്ങുന്ന പുതിയ ഏരിയ കമ്മറ്റിക്ക് രൂപം നൽകി. ജില്ല സെക്രട്ടറി കെ കെ മമ്മു, സി കുഞ്ഞമ്മദ്, എ സോമശേഖരൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എം എ ഷാജി സ്വാഗതവും കെ കെ പ്രേമൻ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി പ്രസിഡന്റ് കെ കെ മമ്മു, വൈസ്പ്രസിഡണ്ടുമാർ പി വി രാമചന്ദ്രൻ, എ എംവിജയലക്ഷ്മി,പിജനാർദ്ദനൻ, പ്രവീൺകുമാർ, സെക്രട്ടറി  കെ കെ പ്രേമൻ, ജോ.സെക്രട്ടറിമാർ പി വി മനോജൻ, എൻ ടി രാജൻ, ടി ലളിത ബാബു, എംടിഗോപാലൻ, ട്രഷറർ കെ എം രാമകൃഷ്ണൻ എന്നിവരെ തിരഞ്ഞെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe