തുറയൂർ: വർദ്ധിപ്പിച്ച കെട്ടിട നികുതിയും, കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസും ഉടൻ പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടിയുമായി യു.ഡി.എഫ് മുന്നോട്ടു പോകുമെന്ന് പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി കെ ലത്തീഫ് മാസ്റ്റർ.
സംസ്ഥാന സർക്കാർ കെട്ടിട നികുതിയും,കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസും വർദ്ധിപ്പിച്ചതിനെതിരെ സംസ്ഥാനത്തുടനീളം ത്രിതല പഞ്ചായയത്തുകൾക്ക് മുൻപിൽ സംഘടിപ്പിക്കുന്ന ധർണ്ണ സമരത്തിന്റെ ഭാഗമായി തുറയൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി തുറയൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുൻപിൽ സംഘടിപ്പിച്ച ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെയർമാൻ മുഹമ്മദ് അലി അധ്യക്ഷനായി.കൺവീനർ ഇ കെ ബാലകൃഷ്ണൻ നമ്പ്യാർ സ്വാഗതവും,സി കെ അസീസ് നന്ദിയും പറഞ്ഞു.വേണു മാസ്റ്റർ,മുനീർ കുളങ്ങര, ടി പി അസീസ് മാസ്റ്റർ,വി വി അമ്മദ് മാസ്റ്റർ ,എം പി ബാലൻ,സി എ നൗഷാദ് മാസ്റ്റർ,എ കെ കുട്ടികൃഷ്ണൻ,എം ജിഷ,ശ്രീകല ,ആദിൽ മുണ്ടിയോത്ത് മുസ്തഫ, ഒ പി ലീല,ശരീഫ എം പി, പാട്ടത്തിൽ ഹാജറ എന്നിവർ ധർണ്ണയ്ക്ക് നേതൃത്വം നൽകി.