ശക്തമായ ഇടിമിന്നലില്‍ തടിമില്ലിന് തീ പിടിച്ചു

news image
May 11, 2021, 9:13 pm IST

ഹരിപ്പാട്: ശക്തമായ ഇടിമിന്നലില്‍ തടിമില്ലിന് തീ പിടിച്ചു. കരുവാറ്റ ശ്രീ വിലാസത്തില്‍ സരോജിനിയുടെ ഉടമസ്ഥതയില്‍ ആശ്രമം ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ശ്രീകുമാര്‍  മില്ലിനാണ് തീ പിടിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു  സംഭവം.

 

 

ഏകദേശം മൂന്ന് ലക്ഷത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. പത്രവിതരണത്തിനെത്തിയവരാണ് മില്ലില്‍ തീ ആളിപ്പടരുന്നത് കണ്ടത്. ഹരിപ്പാട്ട് നിന്നെത്തിയ രണ്ട് യുണിറ്റ്  ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വൈദ്യുതി കണക്ഷന്റെ മീറ്ററും പാനല്‍ ബോര്‍ഡുകളും  കത്തി നശിച്ചു. മില്ലിലെ യന്ത്ര ഉപകരണങ്ങളും ഷെഡും തടികളും കത്തി നശിച്ചിട്ടുണ്ട്.

കരുവാറ്റയും പരിസര പ്രദേശങ്ങളും കണ്ടെയിന്‍മെന്റ് സോണുകളാണ്. ഇക്കാരണത്താല്‍ കഴിഞ്ഞ ഒരാഴ്ചയായി മില്ല് പ്രവര്‍ത്തിച്ചിരുന്നില്ല. ഫ്യൂസുകള്‍  ഊരി മാറ്റിയിട്ടായിരുന്നു ജോലിക്കാര്‍ പോയത്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകാനും സാധ്യതയില്ലെന്ന് കെഎസ്ഇബി അധികൃതര്‍ പറഞ്ഞു.
 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe