ശക്തമായ മഴയില്‍ ഇരുനില വീട് തകര്‍ന്നു; എട്ടു ലക്ഷം രൂപയുടെ നഷ്ടം

news image
Oct 25, 2013, 8:00 pm IST payyolionline.in

മേപ്പയൂര്‍:  ശക്തമായ മഴയെ തുടര്‍ന്ന് ഇരുനില വീട് തകര്‍ന്നു. മേപ്പയൂര്‍ പഞ്ചായത്തിലെ വിളയാട്ടൂര്‍ സ്വദേശി നടുക്കണ്ടി കലന്തന്റെ ഓട് മേഞ്ഞ വീടാണ് തകര്‍ന്നടിഞ്ഞത്. വീട് തകര്‍ന്ന് വീഴുമ്പോള്‍ കലന്തന്റെ ഭാര്യയും മക്കളും ഉണ്ടായിരുന്നു. തകരുന്ന ശബ്ദം കേട്ട് ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. വ്യാഴാഴ്ച കാലത്ത് പതിനൊന്ന് മണിയോടെയാണ് സംഭവം നടന്നത്. വീട് പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. വീട് പുതുക്കി നിര്‍മ്മിക്കുകയല്ലാതെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് പറയുന്നു. എട്ടു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ.കുഞ്ഞിരാമന്‍, അംഗങ്ങളായ ഷര്‍മ്മിന കോമത്ത്, ടി.കെ.ചന്ദ്ര ബാബു എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe