24
Tuesday
Nov 2020
Home > ആര്യകല്‍പ

ശക്തമായ മഴയില്‍ മതിലിടിഞ്ഞു വീടു തകര്‍ന്നു

Thursday 02 JUNE 2016

വടകര:  കഴിഞ്ഞ ദിവസം ശക്തമായ മഴയില്‍ മണിയൂര്‍ പഞ്ചായത്തിലെ പതിയാരക്കരയില്‍ മതിലിടിഞ്ഞു വീടു തകര്‍ന്നു. പതിയാരക്കര ചാത്തോത്ത് നാരായണന്റെ വീടാണ് അയല്‍വാസിയുടെ ചെങ്കല്‍ മതില്‍ വീണ് തകര്‍ന്നത്. വീടിന്റെ പിന്‍ഭാഗവും കക്കൂസ്, കുളിമുറി എന്നിവയും തകര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് എം. ജയപ്രഭ, വാര്‍ഡ് മെംബര്‍ ബിജില, ബ്ലോക്ക് മെംബര്‍ ബിന്ദു എന്നിവര്‍ സ്ഥലത്തെത്തി.

അഴിയൂര്‍ പഞ്ചായത്ത്‌ ജനകീയ മുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം‍

Monday 23 NOVEMBER 2020

അഴിയൂര്‍ :  ആവിക്കര വാര്‍ഡില്‍ ജനകീയ മുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ യു ഡി എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് കണ്‍വീനര്‍ പാമ്പള്ളി ബാലകൃഷ്ണന്‍ അദ്ധ്യക്ഷം വഹിച്ചു. പ്രദീപ് ചോമ്പാല, വി പി പ്രകാശന്‍ ഹാരിസ് മുക്കാളി, പി.രാഘവന്‍ മാസ്റ്റര്‍, രാമത്ത് പുരുഷു, കെ പി .വിജയന്‍, കെ.പി.രവീന്ദ്രന്‍, പി.ബാബുരാജ് (വാര്‍ഡ് സ്ഥാനാര്‍ത്ഥി), എന്നിവര്‍ ചടങ്ങില്‍   പ്രസംഗിച്ചു. മുഹമ്മദ് പാണത്തോടി(ചെയര്‍), പുരുഷു രാമത്ത്(കണ്‍) പി.പി.ഭാസ്‌കരന്‍(ട്രഷ) എന്നിവര്‍ ഭാരവാഹികളായി.

 

 

.

ആവിക്കര വാര്‍ഡില്‍ ജനകീയ മുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ യു ഡി എഫ്നിയോജക മണ്ഡലം ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

 

 

 

 

 

error: Content is protected !!