ശബരിമലയിൽ ചിത്രങ്ങളും പോസ്റ്ററുകളുമായി ദർശനം വിലക്കി ഹൈക്കോടതി

news image
Jan 9, 2023, 2:16 pm GMT+0000 payyolionline.in

കൊച്ചി: ചിത്രങ്ങളും പോസ്റ്ററുകളുമായി ശബരിമലയിൽ ദർശനം വിലക്കി ഹൈക്കോടതി. ഇത്തരത്തിലെത്തുന്ന ഭക്തരെ പതിനെട്ടാം പടി വഴി കടത്തിവിടരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.  സോപാനത്തിലും ദർശനത്തിന് അനുവദിക്കരുത്. ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് ആവശ്യമായ നടപടിയെടുക്കണം. താരങ്ങളുടെയോ രാഷ്ടീയ നേതാക്കളുടെയോ ചിത്രങ്ങളോ പോസ്റ്ററുകളോ  അനുവദിക്കരുതെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി.

സോപാനത്തിൽ ഭക്തരെ ഡ്രം ഉൾപ്പെടെയുളള വാദ്യോപകരണങ്ങൾ ഉപയോഗിക്കാനും അനുവദിക്കരുതെന്ന് ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു. ശബരിമലയിലെത്തുന്ന എല്ലാ ഭക്തർക്കും ശരിയായ ദ‍ർശനത്തിനുളള സൗകര്യമൊരുക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി. ശബരിമലയിലെത്തിയ ഭക്തൻ അയച്ച കത്തിന്‍റെ  അടിസ്ഥാനത്തിൽ സ്വമേഥയാ എടുത്ത കേസ് ഹൈക്കോടതി തീർപ്പാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe