ശബരിമലയിൽ വിർച്ച്വൽ ക്യൂവിന്റെ എണ്ണം കുറയ്ക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ 

news image
Dec 12, 2023, 8:35 am GMT+0000 payyolionline.in
തിരുവനന്തപുരം: ശബരിമലയിൽ സ്വാഭാവികമായ തിരക്ക് മാത്രമേ ഉണ്ടായിട്ടുള്ളൂവെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. കഴിഞ്ഞ സീസണിലെ  അതേ എണ്ണം ആളുകൾ തന്നെയാണ് ഈ വർഷവും വന്നത്. തിരക്ക് മനഃപൂർവം ചിലർ വിവാദമാക്കാൻ ശ്രമിച്ചു. ശബരിമലയിൽ ഭൗതിക സാഹചര്യം ഒരുക്കാത്തതിൻ്റെ പ്രശ്നമല്ല. വിർച്ച്വൽ ക്യൂവിന്റെയും സ്പോട്ട് ബുക്കിംഗിന്റെയും  എണ്ണം കുറയ്ക്കുമെന്നും മന്ത്രി പറഞ്ഞു.

ശബരിമലയിൽ പോലീസിൻ്റെ എണ്ണം കുറച്ചിട്ടില്ല. കഴിഞ്ഞ വർഷം നിയോഗിച്ച എണ്ണം പോലീസുകാരെ ഈ വർഷവും നിയോഗിച്ചിട്ടുണ്ടെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി.

എല്ലാവർക്കും പോകാവുന്ന ക്ഷേത്രമാണ് ശബരിമല. ശബരിമലയിൽ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ക്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് കാലത്ത് ഹിന്ദു ക്ഷേത്രങ്ങൾ സംരക്ഷിക്കാൻ സർക്കാർ 548 കോടി രൂപ ഖജനാവിൽ നിന്നും കൊടുത്തു. ചില മാധ്യമങ്ങൾ അനാവശ്യ ആശങ്ക ഉണ്ടാക്കുന്നു. മന്ത്രി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe