മകരവിളക്ക് ഇന്ന്; ശബരിമലയിലേക്ക് ഭക്തജനപ്രവാഹം

news image
Jan 14, 2022, 10:51 am IST payyolionline.in

ശബരിമല: ശ്രീധർമശാസ്‌താ ക്ഷേത്രത്തിൽ മകരവിളക്ക്‌ വെള്ളിയാഴ്‌ച. പകൽ 2.29ന്‌ മകരസംക്രമപൂജ നടക്കും. തിരുവാഭരണ ഘോഷയാത്ര വെള്ളി വൈകിട്ട്‌ 5.30ന്‌ ശരംകുത്തിയിലെത്തും. അവിടെനിന്ന്‌ സ്വീകരിച്ച്‌ ആറിന്‌ സന്നിധാനത്തെത്തിക്കും.

തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന 6.30ന്‌ നടക്കും. തുടർന്ന്‌ മകരജ്യോതി, മകരവിളക്ക്‌ ദർശനം. സുരക്ഷിതമായ ദർശനത്തിന്‌ എല്ലാ സൗകര്യങ്ങളും പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ അഡ്വ. കെ അനന്തഗോപൻ അറിയിച്ചു.

വെള്ളി രാവിലെ എട്ടിന്‌ സന്നിധാനത്ത്‌ ഹരിവരാസനം പുരസ്‌കാരദാന ചടങ്ങ്‌ നടക്കും. ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണനിൽനിന്ന്‌ സംഗീതജ്‌ഞൻ ആലപ്പി രംഗനാഥ്‌ പുരസ്‌കാരം ഏറ്റുവാങ്ങും. ഒരുലക്ഷം രൂപയും ശിൽപവും പ്രശസ്‌തിപത്രവുമടങ്ങുന്നതാണ്‌ പുരസ്‌കാരം.
ഈ മണ്ഡല–-മകരവിളക്ക്‌ കാലത്ത്‌ ഇതുവരെ എത്തിയത്‌ 17 ലക്ഷത്തോളം തീർഥാടകരാണ്‌. ആകെ വരുമാനം 128.84 കോടി രൂപയാണ്‌.

 

 

Facebook Notice for EU! You need to login to view and post FB Comments!

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe