ശാന്തി ക്ലിനിക്കിന് ഷാര്‍ജയിലെ സംരംഭകനില്‍ നിന്ന് ധനസഹായം

news image
Dec 2, 2013, 11:42 am IST payyolionline.in

പയ്യോളി : ഷാര്‍ജയിലെ പ്രവാസി സംരംഭകനായ തിക്കോടിയിലെ സി.കെ രൂപേഷ് കുമാര്‍ പയ്യോളി ശാന്തി പാലിയേറ്റീവ് ക്ലിനിക്കിന് 60000 രൂപയുടെ മരുന്ന് സംഭാവന നല്‍കി. പാലിയേറ്റീവ് ക്ലിനിക്കില്‍ നടന്ന ചടങ്ങില്‍ രൂപേഷ് കുമാറിന്റെ പിതാവ് പുരുഷോത്തമന്‍ മരുന്നുകള്‍ ക്ലിനിക്കിന് കൈമാറി. ശാന്തി വളണ്ടിയര്‍ കെ.കെ അനന്തന്‍ മരുന്ന് ഏറ്റുവാങ്ങി. എല്‍ ഐ സി എംപ്ലോയീസ് യൂണിയന്‍ കൊയിലാണ്ടി ബ്രാഞ്ചിന്റെ സംഭാവനയായി ക്ലിനിക്കിലെ ഉപയോഗത്തിനായി വാഷിങ്ങ് മെഷീന്‍ സംഭാവന നല്‍കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe