ശില്‍പ ചികിത്സാ സഹായം; വില്യാപ്പള്ളിയില്‍ സ്വരൂപിച്ച സഹായധനം കൈമാറി

news image
Nov 26, 2013, 2:14 pm IST payyolionline.in

വില്യാപ്പള്ളി: സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്‌ക്കൂള്‍ ഒമ്പതാംതരം വിദ്യാര്‍ത്ഥി ശില്‍പയുടെ വ്യക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുവേണ്ടി വില്ല്യാപ്പള്ളിയില്‍ സ്വരൂപീച്ച സഹായധനം ഇരിങ്ങലിലെ സഹായകമ്മിറ്റി ഭാരവാഹികളെ ഏല്‍പ്പിച്ചു. വില്ല്യാപ്പള്ളി എം.ജെ ഹൈസ്‌കൂളില്‍ ചേര്‍ന്ന ചടങ്ങില്‍ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിജൂള ഫണ്ട് കൈമാറി. കുറ്റിയില്‍ ചന്ദ്രന്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. മലയില്‍ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി.കെ ഗീത, പി.കെ സദാന്ദന്‍, കാര്യാട്ട് കുഞ്ഞമ്മദ്, റീന, ടി.അബ്ദുള്ള, മാണിക്കോത്ത് കുഞ്ഞിരാമന്‍, വി.ബാലന്‍ അരീക്കല്‍ രാജന്‍, കെ.കെ കൃഷ്ണന്‍, കെ.എം രവി, എന്‍.എം രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe