ശിവരാമൻ പുരസ്കാരം കൊയിലാണ്ടി സ്വദേശി സതീഷ് കെ.സതീഷിന്

news image
May 13, 2022, 6:52 pm IST payyolionline.in

കൊയിലാണ്ടി: നാടക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കെ. ശിവരാമൻ പുരസ്കാരത്തിന് സതീഷ്.കെ സതീഷ് അർഹനായി. പതിനഞ്ചായിരം രൂപയും പ്രശസ്തിപത്രവും ഫലകവു മടങ്ങുന്നതാണ് പുരസ്കാരം.

മേയ് 24 – ന് കൊയിലാണ്ടി ടൗൺ ഹാളിൽ നടക്കുന്ന സാംസ്കാരിക സായാഹ്നത്തിൽ എഴുത്തുകാരൻ കല്പറ്റ നാരായണൻ പുരസ്കാര സമർപ്പണം നടത്തും. സി.വി. ബാലകൃഷ്ണൻ, എൻ.വി. ബിജു, വി.കെ.രവി എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe