കൊയിലാണ്ടി: ശ്രീഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ശിശു വാടിക ( എൽ.കെ.ജി, യു.കെ.ജി, ) വിദ്യാർത്ഥികൾ ശിശുദിനത്തിൽ കൊയിലാണ്ടി പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. സബ്ബ് ഇൻസ്പെക്ടർ പി.എം.ശൈലേഷ് വിദ്യാർത്ഥികളെ സ്വീകരിച്ചു. ഗാന്ധി പ്രതിമയിൽ മാല ചാർത്തിയ ശേഷം വിദ്യാർത്ഥികൾ പോലീസ് ഓഫീസർമാർക്ക് റോസാപ്പൂ നൽകി. പോലീസുകാർ വിദ്യാർത്ഥികൾക്ക് മിഠായി വിതരണം നടത്തുകയും ചെയ്തു. വിദ്യാർത്ഥികൾ കൊല്ലം ചിറയ്ക്ക്ക്ക്ക്ക് സമീപത്തെ നഗരസഭ പാർക്കും സന്ദർശിച്ചു.
