ശോഭ സുരേന്ദ്രനെ ബിജെപി നേതൃത്വം ദില്ലിക്ക് വിളിപ്പിച്ചു; ഉയര്‍ന്ന പദവി നൽകാനെന്ന് സൂചന

news image
Jun 8, 2024, 12:54 pm GMT+0000 payyolionline.in

ദില്ലി: ശോഭ സുരേന്ദ്രനെ ബിജെപി ദേശീയ നേതൃത്വം ദില്ലിക്ക് വിളിപ്പിച്ചു. നാളെ എത്താനാണ് നിർദേശം നൽകിയത്. നാളെ ദേശീയ നേതാക്കളുമായി ശോഭ സുരേന്ദ്രൻ ചർച്ച നടത്തും. സംഘടനാ തലത്തിൽ ശോഭയ്ക്ക് പദവികൾ നൽകുന്നത് നേതൃത്വത്തിന്റെ പരി​ഗണനയിലുണ്ട്. ആലപ്പുഴയിൽ മത്സരിച്ച് മൂന്ന് ലക്ഷത്തിനടുത്ത് വോട്ട് ഇത്തവണ ശോഭ നേടിയിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയേറ്റതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളിൽ സംഘടനാ തലത്തിൽ ബിജെപി അഴിച്ചു പണിക്ക് ഒരുങ്ങുകയാണ്. കേരളത്തിൽ സംസ്ഥാന അധ്യക്ഷ പദവിയിൽ കെ സുരേന്ദ്രൻ കാലാവധി പൂർത്തിയാക്കിയതാണ്. ഈ സാഹചര്യത്തിൽ ശോഭയെ സംസ്ഥാന അധ്യക്ഷയാക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

അതേസമയം ശോഭ സുരേന്ദ്രൻ ദില്ലിക്ക് പോകാനായി കൊച്ചി വിമാനത്താവളത്തിൽ എത്തി. ഇന്ന് രാത്രി തന്നെ ശോഭ ദില്ലിയിലെത്തും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe