‘ശ്രദ്ധപിടിച്ചുപറ്റാൻ തരംതാഴുന്നു’: അണ്ണാഡിഎംകെ നേതാവിനെതിരെ നിയമനടപടിക്ക് തൃഷ

news image
Feb 21, 2024, 4:56 am GMT+0000 payyolionline.in

ചെന്നൈ: തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ അണ്ണാഡിഎംകെ മുൻ സേലം വെസ്റ്റ് യൂണിയൻ സെക്രട്ടറി എ.വി.രാജുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടി തൃഷ അറിയിച്ചു.

 

2017ൽ അണ്ണാഡിഎംകെയ്ക്കുള്ളിൽ നടന്ന ചേരിപ്പോരിനെ തുടർന്ന് കൂവത്തൂരിലെ റിസോർട്ടിലേക്കു മാറ്റിയ 100 എംഎൽഎമാരുടെ വിരുന്നിൽ ഒട്ടേറെ നടിമാരെ എത്തിച്ചെന്ന് ആരോപിച്ച രാജു തൃഷയുടെ പേര് പറഞ്ഞ് ഇവർ 25 ലക്ഷം രൂപ പ്രതിഫലം വാങ്ങിയെന്ന് ആരോപിച്ചിരുന്നു. ഇതിനെതിരെയാണു തൃഷ സമൂഹമാധ്യമത്തിൽ പൊട്ടിത്തെറിച്ചു.

സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നതിന് ഏത് തലത്തിലേക്കും തരംതാഴുന്ന ചിന്താഗതിയുള്ള മനുഷ്യരെ കാണുമ്പോള്‍ അറപ്പുളവാകുന്നു എന്നാണ് തൃഷ സമൂഹമാധ്യമത്തിൽ കുറിച്ചത്. നിയമനടപടി സ്വീകരിക്കുമെന്നും തൃഷ പറഞ്ഞു. സംഭവം വിവാദമായതോടെ രാജു തൃഷയോട് മാപ്പു പറ‍ഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe