കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ബ്രാന്‍ഡിങ്ങ് എക്സിക്യുട്ടീവ് ഡയറക്റ്ററായി ശ്രീകാന്ത് എസ് ബപട്, മുംബൈയിലെ ഇന്ത്യന്‍ ഓയില്‍ മാര്‍ക്കറ്റിങ് ഡിവിഷന് ഹെഡ് ഒഫിസില്‍ ചുമതലയേറ്റു.
മുംബൈ ഐഐറ്റിയില്‍ നിന്നും സിവില്‍ എഞ്ചിനീയറിങ്ങ് ബിരുദവും അഹമ്മദാബാദ് ഐഐഎമ്മില്‍ നിന്നും മാനെജ്മെന്റില്‍ സ്പെഷലൈസേഷനും നേടിയ അദ്ദേഹത്തിന് ഇന്ത്യന്‍ ഓയിലുമായി മൂന്ന് ദശാബ്ദം നീണ്ട ബന്ധമാണുള്ളത്. റീട്ടെയ്ല്‍ സെയില്‍സ്, ബള്‍ക്ക് കണ്‍സ്യൂമര്‍ സെയില്‍സ്, എഞ്ചിനീയറിങ്ങ്, സപ്ലൈസ്, എല്‍പിജി ഓപ്പറേഷന്‍സ്, ഹുമണ്‍ റിസോഴ്സസ് തുടങ്ങി ഒട്ടേറെ മേഖലയില്‍ അദ്ദേഹം വൈദഗ്ദ്ധ്യം തെളിയിച്ചിട്ടുണ്ട്. മികച്ച ടെക്നോക്രാറ്റും ഭരണാധികാരിയുമായ അദ്ദേഹം സമകാലീന കലകളിലും സാഹിത്യത്തിലും സംഗീതത്തിലും സാംസ്കാരിക പ്രവര്‍ത്തനങ്ങളിലും മികവു തെളിയിച്ചിട്ടുള്ള വ്യക്തിത്വമാണ്.