ശ്രീന​ഗറിൽ ഝലം നദിയിൽ ബോട്ട് അപകടം; 4 മരണം, പരിക്കേറ്റവർ ആശുപത്രിയിൽ, കാണാതായവർക്കായി തെരച്ചിൽ

news image
Apr 16, 2024, 6:49 am GMT+0000 payyolionline.in

ശ്രീന​ഗർ: ശ്രീന​ഗറിലെ ഝലം നദിയിൽ ഉണ്ടായ ബോട്ട് അപകടത്തിൽ 4 പേർ മരിച്ചു.  നിരവധി പേരെ കാണാതായിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ പുരോ​ഗമിക്കുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംസ്ഥാന ദുരന്ത നിവാരണ സേനയോടൊപ്പം കരസേനയും ചേർന്ന് പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ബോട്ടിൽ 20 പേർ ഉണ്ടായിരുന്നതായി അധികൃതർ വ്യക്തമാക്കി. ഇവരിലേറെയും കുട്ടികളായിരുന്നു. കനത്ത മഴ കാരണം ജലനിരപ്പ് ഉയർന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ജമ്മു കശ്മീരിൽ കനത്ത മഴ തുടരുകയാണ്. മേന്ദറിൽ മിന്നൽ പ്രളയം ഉണ്ടായതിനെ തുടർന്ന് നിരവധി കടകളിൽ വെള്ളം കയറിയിട്ടുണ്ട്. റാംബനിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. ഇതിനെ തുടർന്ന് ജമ്മു-ശ്രീനഗർ ദേശീയപാതയിൽ ഗതാഗത തടസ്സം നേരിട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe