സോജില ചുരത്തിൽ കൊക്കയിലേക്ക് വാഹനം മറിഞ്ഞു; 4 മലയാളികൾ ഉൾപ്പെടെ 5 പേർക്ക് ദാരുണാന്ത്യം

news image
Dec 5, 2023, 2:18 pm GMT+0000 payyolionline.in

ദില്ലി: സോജില ചുരത്തിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 4 മലയാളികൾ ഉൾപ്പെടെ 5 പേർ മരിച്ചു. പാലക്കാട് സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. അപകടത്തില്‍ 4 പേർക്ക് പരുക്കേറ്റു. സോനമാർഗിലേക്ക് പോവുകയായിരുന്ന വാഹനം റോഡിൽനിന്ന് തെന്നിമാറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. പരുക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe