‘ശ്രീനാരായണ ദർശനം-വർത്തമാനകാല പ്രസക്തി’; യുവകലാസാഹിതിയുടെ പയ്യോളിയിലെ സെമിനാർ ശ്രദ്ധേയമായി

news image
Sep 23, 2022, 2:06 pm GMT+0000 payyolionline.in

പയ്യോളി:  ശ്രീനാരായണ ദർശനം – വർത്തമാനകാല പ്രസക്തി എന്ന വിഷയത്തിൽ യുവകലാ സാഹിതി പയ്യോളി -തിക്കോടി മേഖലാ കമ്മിറ്റി സെമിനാർ സംഘടിപ്പിച്ചു. പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ നടന്ന സെമാനാർ യുവകലാസാഹിതി ജില്ലാ വൈസ് പ്രസിഡണ്ട് ഡോ.ശശികുമാർ പുറമേരി ഉദ്ഘാടനം ചെയ്തു. ജാതിക്കും മതത്തിനു മതീതമായി മനുഷ്യനെ കണ്ടു കൊണ്ട് സ്നേഹത്തെ കണ്ടു കൊണ്ട് സ്നേഹത്തെ മതമായി കണക്കാക്കിയ നവോത്ഥാനനായകനായിരുന്നു ശ്രീനാരായണ ഗുരുവെന്നും അറിവിനെ ആയുധമാക്കി സമൂഹത്തെ മാറ്റാനാണ് അദ്ദേഹം ശ്രമിച്ചിരുന്നതെന്നും ഡോ.ശശികുമാർ പറഞ്ഞു.

മതവും മതചിഹ്നങ്ങളും ഉപയോഗിച്ച് മതേതരത്വത്തിനും ഭരഘടനക്കും സമാധാനത്തിനും ഭീഷണി സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന വർത്തമാന കാലത്ത് ശ്രീനാരായണ ദർശനം ചർച്ച ചെയ്യപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ വി.എം.ഷാഹുൽ ഹമീദ് അധ്യക്ഷനായിരുന്നു. പ്രൊഫ.എം.സഹദേവൻ മുഖ്യ പ്രഭാഷണം നടത്തി. ആത്മബോധത്തെ ഉറപ്പിക്കാനാണ് ശ്രീനാരായണ ഗുരു ശ്രമിച്ചത്.

അതിലൂടെ സംസ്കാരം വളർത്തിക്കൊ ണ്ടു വരുന്നതിനാണ് ഗുരു പ്രാമുഖ്യം കൊടുത്തിട്ടുള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മതത്തിനും ജാതിക്കുമപ്പുറത്ത് മനുഷ്യത്വത്തിന് ഊന്നൽ നൽകിയ നവോത്ഥാന നായകനായിരുന്ന ഗുരു. ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യനുണ്ടാവണം എന്നതായിരുന്നു ശ്രീനാരായണ ഗുരുവിൻ്റെ കാഴ്ചപ്പാട് അദ്ദേഹം പറഞ്ഞു. എഴുത്തുകാരനും പ്രഭാഷകനുമായ ഇബ്രാഹിം തിക്കോടി സംസാരിച്ചു. സി.സി.ഗംഗാധരൻ സ്വാഗതവും ഉത്തമൻ പയ്യോളി നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe