ശ്രീനാരായണ ഭജനമഠം ഗവ: യു പി സ്കൂളിൽ പുതിയ കെട്ടിടം; എംഎല്‍എ ശിലാസ്ഥാപനം നടത്തി

news image
Oct 27, 2020, 10:39 pm IST

പയ്യോളി: നഗരസഭയിലെ മേലടി ശ്രീ നാരായണ ഭജനമഠം ഗവ: യു പി സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി. കെ ദാസൻ എം എൽ എ യുടെ 2018-19 വർഷത്തെ ആസ്തിവികസനനിധിയിൽ നിന്നും 90ലക്ഷംരൂപചെലവഴിച്ചാണ് കെട്ടിടംനിർമ്മിക്കുന്നത്. കെ ദാസൻ എം എൽ എ ശിലാസ്ഥാപനം നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൺ വി ടി ഉഷ അധ്യക്ഷയായി.
വൈസ് ചെയർമാൻ കെ വി ചന്ദ്രൻ ,വിദ്യാഭ്യാസസ്ഥിരം സമിതി ചെയർപേഴ്സൺ ഉഷ വളപ്പിൽ, യു പി ഫിറോസ്, ടി പി വിജയി, കെ കെ പ്രേമൻ, എസ് എം സി ചെയർമാൻ ബിജു, പി എം ഹരിദാസൻ , വളപ്പിൽ വിനായകൻ, സദക്കത്തുള്ള കോട്ടയ്ക്കൽ, സി കെ ഗോപാലൻ, ടി പി ലത്തീഫ് എന്നിവർ സംസാരിച്ചു.
പ്രധാനാദ്ധ്യാപകൻ കെ പി ചന്ദ്രൻ സ്വാഗതവും പി ടി എ പ്രസിഡന്റ്
ഇ വി സാജിദ് നന്ദിയും പറഞ്ഞു.

മേലടി ശ്രീനാരായണ ഭജനമഠം ഗവ:യു പി സ്കൂളിന്റെ കെട്ടിട നിർമ്മാണ ശിലാസ്ഥാപനം കെ ദാസൻ എം എൽ എ നിർവ്വഹിക്കുന്നു

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe