ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രതിഷേധവുമായി മാധ്യമപ്രവർത്തകർ; നാളെ ആലപ്പുഴ കളക്ട്രേറ്റ് പടിക്കൽ ധർണ്ണ

news image
Jul 26, 2022, 10:07 pm IST payyolionline.in

ആലപ്പുഴ: കളക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ ആലപ്പുഴയിൽ മാധ്യമ പ്രവർത്തകർ പ്രത്യക്ഷ സമരത്തിന്. കളക്ടറായി നിയമിച്ച  നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പത്ര പ്രവർത്തക യൂണിയനും കേരള ന്യൂസ്പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റിയും നാളെ സമരം നടത്തും. രാവിലെ 11 മണിക്ക് ജില്ലാ കളക്ട്രേറ്റ് പടിക്കലാണ് ധർണാ സമരം നിശ്ചയിച്ചിരിക്കുന്നത്.

മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ  വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ. ഇദ്ദേഹത്തെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെയാണ് ഇപ്പോൾ പ്രതിഷേധം ഉയരുന്നത്. ഇന്ന് വൈകുന്നേരം നടത്തിയ വാർത്താ സമ്മേളനത്തിൽ ശ്രീറാമിന്റെ നിയമനവുമായി സംബന്ധിച്ച ചോദ്യങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സർക്കാർ നിലപാട് വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe