ഷവർമയിൽ ഭക്ഷ്യവിഷബാധ: കോഴിക്കോട് ജില്ലയില്‍ പരിശോധനയുമായി അധികൃതർ

news image
Jun 20, 2021, 6:05 pm IST

 

 

കോഴിക്കോട്: ഷവര്‍മ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായ സാഹചര്യത്തില്‍ ഹോട്ടലുകളിലുള്‍പ്പെടെ ഇറച്ചി വിഭവങ്ങളുടെ ഗുണമേന്മ ഉറപ്പാക്കാനുള്ള നടപടികളുമായി ഭക്ഷ്യസുരക്ഷാ വിഭാഗം. ജില്ലയില്‍ വ്യാപകമായി പരിശോധന നടത്താനായി പ്രത്യേക സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം തുടങ്ങി.

 

ജനങ്ങള്‍ കൂടുതലായെത്തുന്ന പ്രദേശങ്ങളിലെ ഹോട്ടലുകള്‍, ഇറച്ചിക്കടകള്‍ എന്നിങ്ങനെയുള്ള സ്ഥലങ്ങളിലാണ് പരിശോധന നടത്തുക. ആശുപത്രികള്‍ക്കടുത്തും ബസ് സ്റ്റാന്‍ഡിലുമുള്ള സ്ഥാപനങ്ങള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കും. മൂന്ന് സ്‌ക്വാഡുകളാണ് ഇതിനായി രൂപീകരിച്ചത്. കഴിഞ്ഞ ദിവസം കുറ്റ്യാടി മേഖലയിലായിരുന്നു പരിശോധന. മൊകേരി ഭാഗത്തുനിന്ന് കേടായ 30 കിലോ മത്സ്യം കണ്ടെത്തി.24 വരെയാണ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം.

 

 

അതിന്റെ ഫലം നോക്കിയാണ് തുടര്‍ നടപടി. നേരത്തെ പാല്, മീന്‍, കുടിവെള്ളം എന്നിവയിലായിരുന്നു പരിശോധന. കഴിഞ്ഞ ദിവസം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിക്കു സമീപത്തെ കടയില്‍ നിന്ന് ഷവര്‍മ കഴിഞ്ഞ എട്ട് നേഴ്സുമാര്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്നു. ഈ കട അടപ്പിച്ചു. തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന ആരംഭിച്ചത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe