ഷാനവാസിനെതിരെ തെളിവില്ല, ജാഗ്രതക്കുറവുണ്ടായി; അന്വേഷിക്കുമെന്ന് മന്ത്രി സജി ചെറിയാൻ

news image
Jan 11, 2023, 7:58 am GMT+0000 payyolionline.in

തിരുവനന്തപുരം: ആലപ്പുഴയിൽ പാർട്ടി നേതാവ് ഷാനവാസിനെതിരെ തെളിവില്ലെന്ന് മന്ത്രി സജി ചെറിയാൻ. എന്നാൽ അദ്ദേഹം വേണ്ടത്ര ജാഗ്രത പാലിച്ചില്ല. തെറ്റായ രീതിയിൽ കമ്യൂണിസ്റ്റ് പ്രവർത്തകർ നീങ്ങിയാൽ അത് പരിശോധിക്കും. വസ്തുത ഉണ്ടോയെന്ന് പരിശോധിക്കും. ആലപ്പുഴയിലെ കാര്യം അന്വേഷിക്കും. ഞങ്ങളെ സംബന്ധിച്ച് ഷാനവാസിനെതിരെ തെളിവില്ല. പക്ഷെ വേണ്ടത്ര ജാഗ്രത പാലിച്ചില്ല. സി പി എം പ്രവർത്തകർ പ്രതിയാകുമ്പോൾ വാർത്തയാക്കുന്ന മാധ്യമങ്ങൾ മറ്റ് പാർട്ടി പ്രവർത്തകരുടെ കാര്യത്തിൽ ഇത് കാണിക്കുന്നില്ല. വാഹനം വാടകക്കു കൊടുത്തിന്റെ തെളിവ് ഷാനവാസ് മാധ്യമങ്ങൾക്കു മുന്നിൽ കാണിച്ചിട്ടുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു.

കലോത്സവത്തിലെ ഭക്ഷണ വിവാദത്തിൽ വിമർശനവും മന്ത്രി നടത്തി. വിവാദം കാരണം പഴയിടം പണി നിർത്തി. വിഷയത്തിൽ സർക്കാർ പറയാത്ത കാര്യം മാധ്യമങ്ങൾ സൃഷ്ടിച്ചു. കലാമേളയിൽ വർഗീയ വേർതിരിവ് ഉണ്ടായത് നിർഭാഗ്യകരമാണ്. ഭക്ഷണം സംബന്ധിച്ച വേർതിരിവ് ചർച്ചകൾ വിദ്യാഭ്യാസത്തിന്റെ അപചയമാണ്. മാധ്യമങ്ങൾ ഏറ്റവും അധികം വേട്ടയാടിയ ആളാണ് താൻ. അവർ അങ്ങനെ പലതും പറഞ്ഞു കൊണ്ടിരിക്കും. ചിക്കൻ കാൽ വേണോ മട്ടൻ കറി വേണോ എന്ന ചർച്ച അപചയം. സർക്കാരും മന്ത്രിയും പറയാത്ത കാര്യമാണ് മാധ്യമങ്ങൾ സൃഷ്ടിച്ചതെന്നും സജി ചെറിയാൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe