ഷാലിമാര്‍ എക്സ്പ്രസ് ട്രെയിനിന്റെ പാഴ്‌സ‌ല്‍ ബോഗിയില്‍ തീപിടിത്തം

news image
Nov 5, 2022, 9:53 am GMT+0000 payyolionline.in

മുംബൈ: മുംബൈയിലേക്കു പോവുകയായിരുന്ന ഷാലിമാര്‍ എക്സ്പ്രസ് ട്രെയിനിന്റെ പാഴ്‌സ‌ല്‍ ബോഗിയില്‍ തീപിടിത്തം.എന്‍ജിന്‍ വാഗണോടു ചേര്‍ന്ന പാഴ്‌സ‌‌ല്‍ വാനിലാണ് തീപിടിത്തമുണ്ടായത്.

മഹാരാഷ്ട്രയിലെ നാസിക് റോഡ് സ്റ്റേഷനില്‍ വച്ച് രാവിലെ 8.45ഓടെയാണ് അപകടം.മറ്റു ബോഗികളിലേക്കു തീ പടര്‍ന്നില്ലെന്നും യാത്രക്കാര്‍ സുരക്ഷിതരാണെന്നും റെയില്‍വേ വക്താവ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe