ബെംഗളൂരു: ഷിരൂരിലെ ദേശീയപാതയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള ഗംഗാവലി പുഴയിലെ തെരച്ചിൽ നിർത്തില്ലെന്ന് കാർവാർ എംഎൽഎ സതീഷ് സെയിൽ. നാളെ റെഡ് അലർട്ട് ആയതിനാൽ സാഹചര്യം നോക്കി മാത്രമായിരിക്കും തെരച്ചിൽ തുടരുകയെന്നും എംഎൽഎ അറിയിച്ചു. സാഹചര്യം അനുകൂലമല്ലെങ്കിൽ തല്ക്കാലം ഒരു ദിവസം മാത്രമേ തെരച്ചിൽ നിർത്തുകയുളളൂ. നാവിക സേനയും ഐബോഡും കണ്ടെത്തിയ സ്പോട്ടുകളിൽ ആണ് പരിശോധന തുടരുന്നത്. അർജുന്റെ കുടുംബത്തിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് പരിശോധന.
ഷിരൂരിൽ നാളെ റെഡ് അലര്‍ട്ട്; ഗംഗാവലി പുഴയിലെ തെരച്ചിൽ നിർത്തില്ല; കാർവാർ എംഎൽഎ
Sep 23, 2024, 1:56 pm GMT+0000
payyolionline.in
അകലാപുഴയിൽ നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസിന്റെ ‘പഠന ശിബിരം’ സമാപിച്ച ..
ട്രസ്റ്റ് ചെയർമാൻ സ്ഥാനത്ത് നിന്ന് കെ കെ കർണനെ നീക്കിയ ഹൈക്കോടതി നടപടി സ്റ്റേ ..