ന്യൂഡൽഹി : മണിപ്പുരിലെ പ്രബലമായ മെയ്‌ത്തീ സമുദായക്കാരും ഗോത്ര വിഭാഗമായ കുക്കികളുമായി രണ്ടു ദിവസമായി തുടരുന്ന രക്തരൂക്ഷിതമായ ഏറ്റുമുട്ടലിന് തടയിടാനാകാതെ സര്‍ക്കാര്‍. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് മണിപ്പൂരിലേക്കുള്ള എല്ലാ ട്രെയിനുകളും നിര്‍ത്തിവച്ചു. മണിപ്പൂര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് നോര്‍ത്ത് ഈസ്റ്റ് റെയില്‍വേ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. സ്ഥിതി മെച്ചപ്പെടുന്നതുവരെ ട്രെയിനുകള്‍ ഒന്നും മണിപ്പൂരിലേക്ക് പ്രവേശിക്കില്ല.
മണിപ്പൂരില്‍ കഴിഞ്ഞദിവസം ഉണ്ടായ സംഘര്‍ഷങ്ങളില്‍ നിരവധി പേര്‍ക്കാണ് പരുക്കേറ്റത്. സംഘര്‍ഷങ്ങളെ തുടര്‍ന്ന് സംസ്ഥാനത്ത് സൈന്യത്തെയും ദ്രുത കര്‍മ്മസേനയേയും വിന്യസിച്ചിട്ടുണ്ട്.