സംസ്ഥാനത്തേക്കുള്ള രണ്ടാം ബാച്ച് കൊവിഡ് വാക്സീൻ ഇന്നെത്തും

news image
Jan 20, 2021, 10:57 am IST

തിരുവനന്തപുരം: സംസ്ഥാനത്തേക്കുള്ള രണ്ടാമത് ബാച്ച് കൊവിഡ് വാക്സീൻ ഇന്നെത്തും. മുംബൈയിൽ നിന്നുള്ള വിമാനം 11 മണിയോടെയാണ് നെടുന്പാശ്ശേരിയിൽ എത്തുക. എറണാകുളം, കോഴിക്കോട്, ലക്ഷദ്വീപ് മേഖലകളിലേക്കുള്ള വാക്സീനാണ് ഇന്നെത്തിക്കുക. അതേ സമയം ഇന്ത്യ അയൽ രാജ്യങ്ങൾക്ക് നൽകുന്ന വാക്സീൻറെ ആദ്യ ബാച്ച് ഇന്ന് കയറ്റി അയക്കും.

കേരളത്തിൽ കൊവിഡ് വാക്സിനേഷൻ കാര്യമായ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി കെകെ ശൈലജ നിയമസഭയിൽ പറഞ്ഞു. കേരളത്തിൽ അധികമാളുകൾ വാക്സിനേഷനിൽ നിന്നും മാറി നിൽകുന്നതായി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും മന്ത്രി  വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe