സംസ്ഥാനത്ത്‌ ഇന്നുകൂടി സമ്പൂർണ  ലോക്ക്ഡൗൺ

news image
Jun 20, 2021, 8:45 am IST

 

 

തിരുവനന്തപുരം: വാരാന്ത്യനിയന്ത്രണത്തിന്റെ ഭാഗമായി സംസ്ഥാനത്ത്‌ ഞായറാഴ്ചകൂടി കർശന നിയന്ത്രണം തുടരും. അത്യാവശ്യ മെഡിക്കൽ സേവനങ്ങളും അവശ്യ സർവീസുകളും സർക്കാർ നിർദേശിച്ച വിഭാഗങ്ങൾക്കും മാത്രമേ യാത്ര അനുവദിക്കൂ.

 

ഭക്ഷ്യോൽപ്പന്നങ്ങൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാൽ, മത്സ്യം, മാംസം വിൽക്കുന്ന കടകൾ രാത്രി ഏഴുവരെ തുറക്കാം. ബാർ, ബിവറേജസ്‌, ബിയർ ആൻഡ്‌ വൈൻ പാർലറുകൾ പ്രവർത്തിക്കില്ല. കെഎസ്‌ആർടിസി സർവീസ്‌ ഉണ്ടാകില്ല. ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും രാത്രി ഏഴുവരെ ഹോം ഡെലിവറി മാത്രം. ഹോം ഡെലിവറി പ്രായോഗികമല്ലാത്തയിടങ്ങളിൽ നേരിട്ടെത്തി ഭക്ഷണം വാങ്ങാൻ അനുമതിയുണ്ട്‌.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe