തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈകുന്നേരം ഭാഗിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. കേന്ദ്രപൂളില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയില്‍ പെട്ടെന്നുണ്ടായ കുറവിനെ തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വൈകുന്നേരം 6.30നും 10.30നും ഇടയില്‍ അര മണിക്കൂര്‍ ലോഡ് ഷെഡ്ഡിങ് ഉണ്ടാവും. നിയന്ത്രണം ഗ്രാമപ്രദേശങ്ങളില്‍ മാത്രം ഒതുക്കി നിര്‍ത്താന്‍ വൈദ്യുതി ബോര്‍ഡ് ശ്രമിക്കുന്നുണ്ട്. ഒഡിഷയിലെ താല്‍ച്ചറിലും ആന്ധ്രപ്രദേശിലെ സിംഹാദ്രിയിലുമുള്ള താപവൈദ്യുതി നിലയങ്ങളില്‍ ഉത്പാദനം കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. ഇന്ധനമായ കല്‍ക്കരിയുടെ ലഭ്യതയില്‍ കുറവുണ്ടായതു നിമിത്തം അവിടെ വൈദ്യുതി ഉത്പാദനം നിര്‍ത്തേണ്ടി വന്നു. കേന്ദ്രത്തില്‍ നിന്ന് കേരളത്തിനു ലഭിക്കുന്ന വൈദ്യുതിയില്‍ 300 മെഗാവാട്ടിന്റെ കുറവാണ് ഇന്നുണ്ടായിട്ടുള്ളത്.
Facebook Notice for EU!
You need to login to view and post FB Comments!