സംസ്ഥാനത്ത് ഇന്ന് 22 കൊവിഡ് മരണം

news image
Nov 23, 2020, 6:31 pm IST

കോഴിക്കോട് :  സംസ്ഥാനത്ത് ഇന്ന് 22 മരണങ്ങളാണ് കൊവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം മണികണ്‌ഠേശ്വരം സ്വദേശി ബിനുകുമാർ (48), ചാക്ക സ്വദേശി പ്രസന്നകുമാർ (67), കൊല്ലം സ്വദേശി സരസൻ (54), ആലപ്പുഴ ചേർത്തല സ്വദേശി വിശ്വനാഥൻ (73), കോട്ടയം തോന്നല്ലൂർ സ്വദേശി ഒ.ജി. വാസു (82), ചിങ്ങവനം സ്വദേശിനി മറിയാമ്മ (58), ചേങ്ങളം സ്വദേശി കുഞ്ഞുമുഹമ്മദ് (78), എറണാകുളം വേങ്ങൂർ സ്വദേശി എൻ. രവി (69), കാഞ്ഞൂർ സ്വദേശി എൻ.പി. ഷാജി (62), മുടവൂർ സ്വദേശി എ.പി. ഗോപാല കൃഷ്ണൻ (71), മട്ടാഞ്ചേരി സ്വദേശിനി ടെൽമ സേവിയർ (56), തൃശൂർ കൈപമംഗലം സ്വദേശിനി അൻസ (30),

കൊടുങ്ങല്ലൂർ സ്വദേശി റഫീഖ് (44), പഴുക്കര സ്വദേശി വേലായുധൻ (60), ആനന്ദപുരം സ്വദേശിനി ആനി ചാക്കുണ്ണി (72), പാലക്കാട് തേരക്കാട് സ്വദേശി എ.കെ. അയ്യപ്പൻ (84), മലപ്പുറം മാമൺകര സ്വദേശി തോമസ് കോശി (61), കോഴിക്കോട് ബാലുശേരി സ്വദേശി ബാലൻനായർ (74), ബേപ്പൂർ സ്വദേശിനി ലൈല (48), വയനാട് വൈത്തിരി സ്വദേശി ഹെലൻ (85), കണ്ണൂർ കുത്തുപറമ്പ് സ്വദേശിനി സനില (63), കാസർഗോഡ് കുമ്പള സ്വദേശി മുഹമ്മദ് (65) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 2071 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 35,659 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.54 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 58,92,900 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe