24
Tuesday
Nov 2020
Home > ആര്യകല്‍പ

സംസ്ഥാനത്ത് ഇന്ന് 60 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്; കോഴിക്കോട് 11

Tuesday 27 OCTOBER 2020

കോഴിക്കോട് : സംസ്ഥാനത്ത്  ഇന്ന് 60 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ചു. തിരുവനന്തപുരം, കണ്ണൂര്‍ 12 വീതം, കോഴിക്കോട് 11, എറണാകുളം 10, പത്തനംതിട്ട 5, തൃശൂര്‍ 3, കൊല്ലം, മലപ്പുറം, കാസര്‍ഗോഡ് 2 വീതം, പാലക്കാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

 

അതേസമയം കേരളത്തില്‍ ഇന്ന് 5457 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. തൃശൂര്‍ 730, എറണാകുളം 716, മലപ്പുറം 706, ആലപ്പുഴ 647, കോഴിക്കോട് 597, തിരുവനന്തപുരം 413, കോട്ടയം 395, പാലക്കാട് 337, കൊല്ലം 329, കണ്ണൂര്‍ 258, പത്തനംതിട്ട 112, വയനാട് 103, കാസര്‍ഗോഡ് 65, ഇടുക്കി 49 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 88 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. 4702 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 607 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 717, എറണാകുളം 521, മലപ്പുറം 664, ആലപ്പുഴ 594, കോഴിക്കോട് 570, തിരുവനന്തപുരം 288, കോട്ടയം 391, പാലക്കാട് 164, കൊല്ലം 326, കണ്ണൂര്‍ 198, പത്തനംതിട്ട 79, വയനാട് 100, കാസര്‍ഗോഡ് 62, ഇടുക്കി 28 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

അഴിയൂര്‍ പഞ്ചായത്ത്‌ ജനകീയ മുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം‍

Monday 23 NOVEMBER 2020

അഴിയൂര്‍ :  ആവിക്കര വാര്‍ഡില്‍ ജനകീയ മുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ യു ഡി എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് കണ്‍വീനര്‍ പാമ്പള്ളി ബാലകൃഷ്ണന്‍ അദ്ധ്യക്ഷം വഹിച്ചു. പ്രദീപ് ചോമ്പാല, വി പി പ്രകാശന്‍ ഹാരിസ് മുക്കാളി, പി.രാഘവന്‍ മാസ്റ്റര്‍, രാമത്ത് പുരുഷു, കെ പി .വിജയന്‍, കെ.പി.രവീന്ദ്രന്‍, പി.ബാബുരാജ് (വാര്‍ഡ് സ്ഥാനാര്‍ത്ഥി), എന്നിവര്‍ ചടങ്ങില്‍   പ്രസംഗിച്ചു. മുഹമ്മദ് പാണത്തോടി(ചെയര്‍), പുരുഷു രാമത്ത്(കണ്‍) പി.പി.ഭാസ്‌കരന്‍(ട്രഷ) എന്നിവര്‍ ഭാരവാഹികളായി.

 

 

.

ആവിക്കര വാര്‍ഡില്‍ ജനകീയ മുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ യു ഡി എഫ്നിയോജക മണ്ഡലം ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

 

 

 

 

 

error: Content is protected !!