തുറയൂർ: സംസ്ഥാനത്ത് ഒന്നടങ്കം യു ഡി എഫ് തരംഗമാണെന്നും ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടങ്ങളിലുമായി നടന്ന തിരെഞ്ഞെടുപ്പിൽ അതിൻ്റെ പ്രതിഫലനമാണ് കണ്ടെതെന്നും കെ.മുരളീധരൻ എം.പി പ്രസ്താവിച്ചു.

സ്വർണ്ണക്കള്ളക്കടത്തുകാരും ലഹരി മാഫിയാ സംഘങ്ങളുമാണ് കേരളം ഭരിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ പ്രെവറ്റ് സെക്രട്ടറി ശിവശങ്കരൻ്റെ അറസ്റ്റോടുകൂടി ഇക്കാര്യം കേരള ജനതയ്ക്ക് ബോധ്യമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഏതാനും മാസങ്ങൾക്കുള്ളിൽ നടക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പോടുകൂടി കേരളത്തിൽ മാത്രമുള്ള സി പി എമ്മിൻ്റെ അധപതനമാണ് വരാൻ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുറയൂർ പഞ്ചായത്ത് യു ഡി എഫ് കമ്മറ്റി ഇരിങ്ങത്ത് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തുറയൂർ പഞ്ചായത്തിലെ 13 വാർഡിൽ നിന്നും മൽസരിക്കുന്ന മുഴുവൻ സ്ഥാനാർത്ഥികളെയും അദ്ദേഹം ഹാരാർപ്പണം നടത്തി.

ഇ.കെ.ബാലകൃഷ്ണൻ അധ്യക്ഷനായി. തുറയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റും രണ്ടാം വാർഡ് സ്ഥാനാർത്ഥിയുമായ യു സി ഷംസുദ്ദീൻ, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി വി.പി.ദുൽഖിഫിൽ, ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥികളായ എം.കെ.അബ്ദുറഹിമാൻ, അഷീദ നടുകാട്ടിൽ, ഡി സി സി സെക്രട്ടറി ഇ.അശോകൻ, വി.പി.ഭാസ്കരൻ, കെ.പി.വേണുഗോപാൽ, കെ.മുഹമ്മദലി, സ്ഥാനാർത്ഥി കുറ്റിയിൽ അബ്ദുൽ റസാഖ് എന്നിവർ സംസാരിച്ചു.
