സംസ്ഥാനത്ത് ചൂട് കൂടുമെന്ന് അറിയിപ്പ്; ഇന്ന് ഏറ്റവും ഉയർന്ന ചൂട് പുനലൂരിൽ

news image
Jan 22, 2024, 4:02 pm GMT+0000 payyolionline.in

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം രാജ്യത്തെ സമതല പ്രദേശങ്ങളിൽ ഇന്ന് ഏറ്റവും ഉയർന്ന ചൂട് രേഖപെടുത്തിയത് പുനലൂരിൽ.  36.8° സെൽഷ്യസ് ഉയര്‍ന്ന ചൂടാണ് പുനലൂരിൽ ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ 8 ദിവസത്തിൽ 7 ദിവസവും രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് പുനലൂരിലാണ് രേഖപെടുത്തിയത്.

എന്നാൽ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ തന്നെ വിവിധ ജില്ലകളിലെ ഓട്ടോമാറ്റിക് വെതർ  സ്റ്റേഷനുകളിൽ 35 നും 39 ഡിഗ്രി സെൽഷ്യസിനും ഇടയിൽ ഉയർന്ന ചൂട് രേഖപെടുത്തിയിട്ടുണ്ട്. കേരളത്തിൽ  പൊതുവെ പകൽ സമയത്ത് ചൂട് കൂടി വരുന്നുണ്ട്. വരും ദിവസങ്ങളിലും ഈ പ്രതിഭാസം ഇതേ നിലയിൽ തുടരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe