സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് ഇന്നും മുടങ്ങാൻ സാധ്യത; പൊലീസിന്‍റെ സഹായത്തോടെ മുന്നോട്ട് പോകാൻ എംവിഡി

news image
May 7, 2024, 3:51 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് ഇന്നും മുടങ്ങാന്‍ സാധ്യത. സിഐടിയു ഒഴികെയുള്ള സംഘടനകള്‍ പ്രതിഷേധം തുടരുകയാണ്. ടെസ്റ്റ് പരിഷ്ക്കാരങ്ങൾക്കെതിരെയാണ് ഐഎൻടിയുസിയും സ്വതന്ത്ര സംഘടനകളുടെയും സമരം. ഇന്നലെ മിക്കയിടങ്ങളിലും ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ സമരം നടന്നിരുന്നു. മറ്റ് സംഘടനകൾ സമരം ശക്തമാക്കിയത് സിഐടിയുവിനെയും സമ്മർദ്ദത്തിലാക്കുന്നുണ്ട്.

പ്രതിദിന ലൈസൻസുകളുടെ എണ്ണം നാൽപതിലും കൂട്ടണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് സമരക്കാർ മുന്നോട്ട് വയ്ക്കുന്നത്. അതേസമയം പൊലീസിന്‍റെ സഹായത്തോടെ പുതിയ പരിഷ്കാര പ്രകാരം തന്നെ ടെസ്റ്റ് നടത്താനാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ നിര്‍ദേശം. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷനും ഇക്കാര്യത്തില്‍ നിര്‍ദേശം പുറത്തിറക്കിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe