സംസ്ഥാനത്ത് ന്യൂമോണിയ രോഗികളുടെ മരുന്നിന് കടുത്ത ക്ഷാമം; പ്രതിസന്ധി രൂക്ഷം

news image
Apr 18, 2021, 9:25 am IST

കോഴിക്കോട്: കൊവിഡിനെ തുടർന്ന് ന്യൂമോണിയ ബാധിക്കുന്ന രോഗികള്‍ക്കുളള മരുന്നിന് കടുത്ത ക്ഷാമം.റെംഡിസീവർ, ടോസിലിസ് സുമാബ് തുടങ്ങിയ മരുന്നുകൾ സംസ്ഥാന പല പ്രമുഖ ആശുപത്രികളിലും കിട്ടാനില്ല. സ്വകാര്യ ആശുപത്രികളിലാണ് പ്രതിസന്ധി രൂക്ഷം.

കൊവിഡ് ന്യൂമോണിയയെ തുട‍ർന്ന് ഗുരുതരാവസ്ഥയിലാകുന്ന രോഗികൾക്കാണ് റെംഡിസീവർ, ടോസിലിസ്സുമാബ് മരുന്നുകൾ നൽകുന്നത്. മൊത്തം രോഗികളുടെ അഞ്ച് ശതമാനം മുതൽ ആറ് ശതമാനം വരെ രോഗികൾക്കാണ് ഈ മരുന്നുകൾ ആവശ്യമായി വരുക.

റെംഡിസീവർ മരുന്ന് അഞ്ച് ദിവസത്തിൽ ആറ് ഇൻജക്ഷനായാണ് നൽകുക. അതീവ ഗുരുതരാവസ്ഥയിലേക്ക് മാറുന്ന രോഗികൾക്ക് ഒറ്റ ഡോസായി ടോസിലിസ്സുമാബും നൽകും. ഈ മരുന്നുകള്‍ക്കാണ് ഇപ്പോള്‍ ക്ഷാമം ഏറുന്നത്.

മറ്റ് സംസ്ഥാനങ്ങളിൽ അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം കൂടിയതാണ് പ്രതിസന്ധിക്ക് കാരണമെന്ന് മരുന്ന് വിതരണക്കാര്‍ പറയുന്നു. സ്വകാര്യ മേഖലയില്‍ പ്രതിസന്ധിയുണ്ടെങ്കിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലും നിലവില്‍ ഈ മരുന്നുകള്‍ക്ക് ക്ഷാമമില്ലെന്ന് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ  എംഡി അറിയിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe