സംസ്ഥാനത്ത് പ്രളയ സാഹചര്യമില്ലെന്ന് കേന്ദ്ര ജല കമ്മിഷൻ

news image
Oct 17, 2021, 1:45 pm IST

കോഴിക്കോട് :  കേരളത്തിൽ പ്രളയ സാഹചര്യമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ജല കമ്മിഷൻ. നിലവിൽ ഡാമുകൾ തുറക്കേണ്ട സാഹചര്യമില്ല. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നദികളിൽ ജലനിരപ്പ് കുറയുന്നുണ്ട്. മഴ കുറഞ്ഞതിനാൽ നദികളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയില്ലെന്നും ജല കമ്മിഷൻ പ്രളയ വിഭാഗം ഉദ്യോഗസ്ഥ ഡോ. സിനി മെനോഷ്  പറഞ്ഞു.

 

 

കഴിഞ്ഞ ദിവസം കോട്ടയം, തിരുവനന്തപുരം ജില്ലകളിലെ നദികളിലായിരുന്നു ജലനിരപ്പ് ഉയർന്ന സാഹചര്യമുണ്ടായിരുന്നത്. എന്നാൽ രണ്ട് ജില്ലകളിലേയും നദികളിലെ ജലനിരപ്പ് ഇന്ന് താഴ്ന്നു. പത്തനംതിട്ട ജില്ലയിലെ മണിമലയാർ, അച്ചൻകോവിൽ എന്നീ നദികളിലാണ് ജനനിരപ്പ് അപകട നിലയ്ക്ക് മുകളിൽ നിൽക്കുന്നത്. ഇത് കുറഞ്ഞുവരുന്നത് ആശ്വാസം നൽകുന്നുണ്ട്.

ഇടുക്കി ഡാം ഉൾപ്പെടെ കേരളത്തിലെ വലിയ രണ്ട് ഡാമുകലിലെ ജല നിരപ്പാണ് കേന്ദ്ര ജല കമ്മിഷൻ പരിശോധിക്കുന്നത്. അപകട നിലയ്ക്ക് മുകളിൽ എത്തിയാൽ മാത്രമാണ് ഈ ഡാമുകൾ തുറന്നുവിടുക. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജല കമ്മിഷൻ വ്യക്തമാക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe