സംസ്ഥാനത്ത് മൊബൈൽ വെറ്ററിനറി ക്ലിനിക്കുകളുടെസേവനം ഊർജിതമാക്കും: ജെ. ചിഞ്ചു റാണി

news image
Jan 14, 2023, 10:56 am GMT+0000 payyolionline.in

തിരുവനന്തപുരം :സംസ്ഥാനത്ത് മൊബൈൽ വെറ്ററിനറി ക്ലിനിക്കുകളുടെസേവനം ഊർജിതമാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. വർക്കല ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ക്ഷീര കർഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രാത്രിയിലും വെറ്റിനറി ഡോക്ടർമാരുടെ സേവനം ഉറപ്പാക്കും. മൃഗചികിത്സാ സംവിധാനങ്ങൾക്കായി 1962 എന്ന ടോൾ ഫ്രീ നമ്പർ ക്ഷീര കർഷകർ പ്രയോജനപ്പെടുത്തണം.

കന്നുകുട്ടി പരിപാലനത്തിനുള്ള ആനുകൂല്യം ഉയർത്തുന്നത് സർക്കാരിന്റെ പരിഗണനയിലാണ്. ഏറ്റവും കൂടുതൽ പാൽ സംഭരിച്ച ക്ഷീര കർഷക സംഘത്തിനുള്ള പുരസ്കാരം ചെമ്മരുതി ക്ഷീര സംഘത്തിന് മന്ത്രി നൽകി. ഒറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി. ബീന അധ്യക്ഷത വഹിച്ചു. വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ സുന്ദരേശൻ സ്വാഗതം ആശംസിച്ചു.

സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ വർക്കല ബ്ലോക്ക്‌ പഞ്ചായത്ത്‌, ഗ്രാമപഞ്ചായത്തുകൾ, വർക്കല മുനിസിപ്പാലിറ്റി, വിവിധ ക്ഷീര സംഘങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ക്ഷീര സംഗമം നടത്തിയത്. ഒറ്റൂർ ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തിലായിരുന്നു പരിപാടി. കന്നുകാലി പ്രദർശനം, ക്ഷീര വികസന സെമിനാർ, ഡയറി എക്സിബിഷൻ, ക്ഷീര കർഷകരെ ആദരിയ്ക്കൽ, ക്ഷീര സംഘങ്ങൾക്കുള്ള അവാർഡ് വിതരണം എന്നിവയും പരിപാടിയോടനുബന്ധിച്ച്‌ നടന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe