സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു

news image
Jan 6, 2023, 6:45 am GMT+0000 payyolionline.in

കൊച്ചി: ദിവസങ്ങളോളം വർധന രേഖപ്പെടുത്തിയതിന് ശേഷം സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 40,720 ആയി കുറഞ്ഞു. ഒരു ഗ്രാം സ്വർണത്തിന്റെ വില 5090 ആയും ഇടിഞ്ഞു.

യു.എസ് സമ്പദ്‍വ്യവസ്ഥയെ സംബന്ധിക്കുന്ന ചില നിർണായക വിവരങ്ങൾ പുറത്തു വരാനിരിക്കെ നിക്ഷേപകർ കരുതലെടുക്കുന്നതാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. സ്‍പോട്ട് ഗോൾഡ് 1,833.36 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. യു.എസ് ഗോൾഡ് ഫ്യൂച്ചറുകളിൽ 0.2 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. 1,837.40 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

2022ൽ നേട്ടത്തോടെയാണ് സ്വർണം വ്യാപാരം അവസാനിപ്പിച്ചത്. 2023ന്റെ തുടക്കത്തിലും സ്വർണത്തിനും നേട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവാഹ മുഹൂർത്തം വരുന്നതാണ് സ്വർണത്തിന്റെ വ്യാപാരത്തെ 2023ന്റെ തുടക്കത്തിൽ സ്വാധീനിക്കുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe