സംസ്ഥാന അവാര്‍ഡ് ജേതാവായ അധ്യാപകന് വാര്‍ഡ്‌ വികസന സമിതിയുടെ സ്വീകരണം

news image
Oct 5, 2013, 12:44 pm IST payyolionline.in

മേപ്പയൂര്‍:  സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ വി.ഇ.എം.യു.പി സ്കൂള്‍ പ്രധാന അധ്യാപകന്‍ കെ.പി രാമചന്ദ്രന് മേപ്പയൂര്‍ ഗ്രാമപഞ്ചായ്ത്ത് എട്ടാം വാര്‍ഡ്‌ വികസന സമിതിയുടെ നേതൃത്വത്തില്‍  സ്വീകരണവും അനുമോദനവും നല്‍കി. ഗ്രാമപഞ്ചായത്ത് അംഗം ഷര്‍മിന കോമത്ത് ഉപഹാരം നല്‍കി. സി.എം ബാബു അധ്യക്ഷത വഹിച്ചു. ഇ.കെ മുഹമ്മദ്‌ ബഷീര്‍, കെ.കെ മൊയ്തീന്‍, മുജീബ് കോമത്ത്,  ഇ.എം ശങ്കരന്‍, സാവിത്രി ബാലന്‍, എം.എം കരുണാകരന്‍, സരളമ്മ ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.പി രവി സ്വാഗതവും എം.എം ഗീത നന്ദിയും പറഞ്ഞു.

Facebook Notice for EU! You need to login to view and post FB Comments!

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe