സംസ്ഥാന കലോത്സവത്തിലെ മികച്ച നടിക്ക് കൊയിലാണ്ടി ക്യു എഫ് എഫ് കെയുടെ സ്നേഹാദരം

news image
Jan 19, 2023, 4:00 pm GMT+0000 payyolionline.in


കൊയിലാണ്ടി: ഇക്കഴിഞ്ഞ സംസ്ഥാന കലോത്സവത്തിൽ നാടക മത്സരത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ച നിള നൗഷാദിന് കൊയിലാണ്ടി ചലച്ചിത്ര കൂട്ടായ്മയായ കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോടിന്റെ (ക്യു എഫ് എഫ് കെ) സ്നേഹാദരം . ചലച്ചിത്ര കഥാകൃത്ത് (ചിത്രം പാൽ തു ജാൻവർ ) അനീഷ് അഞ്ജലി നിള നൗഷാദിനുള്ള ഉപഹാരസമർപ്പണം നിർവഹിച്ചു.

കൊയിലാണ്ടി വൺ ടു വൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിന് ക്യു എഫ് എഫ് കെ പ്രസിഡന്റ് പ്രശാന്ത് ചില്ല അധ്യക്ഷത വഹിച്ചു. നൗഷാദ് ഇബ്രാഹിം, രവി വി കെ, സാബു കീഴരിയൂർ, മഹേഷ് കെ പി,ആൻവിൻ, ഹരി ക്ലാപ്സ്, ശിവപ്രസാദ്, എസ് ആർ ഖാൻ, വിശ്വനാഥൻ മാസ്റ്റർ, ഭാസ്കരൻ വെറ്റിലപ്പാറ എന്നിവർ സംസാരിച്ചു.
അഡ്വ വി സത്യൻ സ്വാഗതവും ഷീജ രഘുനാദ് നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe