സംസ്ഥാന ബജറ്റ്​: ഇന്ന്​ കോണ്‍ഗ്രസ് കരിദിനം

news image
Feb 4, 2023, 3:21 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിർദേശങ്ങൾക്കും നികുതി കൊള്ളക്കുമെതിരെ കോൺഗ്രസ് ശനിയാഴ്ച സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുംയ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ എം.പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭാരവാഹിയോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. യോഗത്തില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ പങ്കെടുത്തു.

ഡി.സി.സികളുടെ നേതൃത്വത്തില്‍ ജില്ല കേന്ദ്രങ്ങളില്‍ രാവിലെ പ്രതിഷേധ പരിപാടികൾ നടക്കും. വൈകീട്ട്​ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനമുണ്ടാകും.

ജനുവരി ഏഴിന്​ ഡി.സി.സികളുടെ നേതൃത്വത്തിൽ കലക്ടറേറ്റ്​ മാർച്ച്​ സംഘടിപ്പിക്കും. നികുതി നിർദേശങ്ങള്‍ പിന്‍വലിക്കുംവരെ ശക്തമായ സമരത്തിനാണ് കെ.പി.സി.സി ആസൂത്രണം ചെയ്യുന്നത്.

അതേസമയം, ആലുവയിൽ ഇന്നലെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിച്ചിരുന്നു. ആലുവ കമ്പനിപ്പടി ഭാഗത്തായിരുന്നു മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe