വടകര ; കേരള കരാട്ടെ അസോസിയേഷൻ സംഘടിപ്പിച്ച നാല്പത്തിമൂന്നാമത് സംസ്ഥാന സീനിയർ കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ 53 പോയിന്റുമായി പാലക്കാട് ജില്ല ജേതാക്കളായി. 36 പോയിന്റുമായി തിരുവനന്തപുരം ജില്ല റണ്ണർഅപ്പായി. 20 പോയിന്റുമായി തൃശൂർ ജില്ല മൂന്നാം സ്ഥാനവുംനേടി. വിവിധ ജില്ലകളിൽ നിന്നും 17 ഇനങ്ങളിലായി ഇരുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുത്തു.

സംസ്ഥാന സീനിയർ കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ വനിതാ കത്താ മത്സരതിൽ നിന്നും
വടകര ഐപിഎം സ്പോർട്സ് ആൻഡ് കരിയർ അക്കാദമിയിൽ നടന്ന മത്സരം കേരള കരാട്ടെ അസോസിയേഷൻ പ്രസിഡണ്ട് നീൽ മോസസ് ഉദ്ഘാടനം ചെയ്തു. കേരള കരാട്ടെ അസോസിയേഷൻ സെക്രട്ടറി കെ എ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു . എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് പി എം രവീന്ദ്രൻ മുഖ്യാതിഥിയായി. സംസ്ഥാന സ്പോർട്സ് കൌൺസിൽ അംഗം പി ടി അഗസ്റ്റിൻ ജില്ലാ കരാട്ടെ അസോസിയേഷൻ പ്രസിഡന്റ് പി സുനിൽകുമാർ,ജോയ് പോൾ, എസ് രഘു കുമാർ, എന്നിവർ. സംസാരിച്ചു.