സംസ്ഥാന സ്കുൾ കലോത്സവം; മേളം കൊട്ടി കയറി ജിവിഎച്ച്എസ്എസ്കൊയിലാണ്ടി എ ഗ്രേഡ് കരസ്ഥമാക്കി

news image
Jan 7, 2023, 11:11 am GMT+0000 payyolionline.in

കൊയിലാണ്ടി: എണ്ണപ്പാടത്ത്ആ സ്വാദകരുടെ മനം കവർന്ന് ചെണ്ടമേളം, സംസ്ഥാന സ്കുൾ കലോൽസവത്തിൽ വേദി ആറി ആണ് ഹൈസ്കൂൾ വിഭാഗം സെൻറ് ജോസഫ് ബോയ് ന് സ്കൂളിൽ ആണ്. ചെണ്ടമേള മൽസരം അരങ്ങേറിയത് മേളം ആസ്വദിക്കാനായി നിരവധി മേള പ്രേമികൾ എത്തിയിരുന്നു നാലും, അഞ്ചും, കാലങ്ങളിൽ പഞ്ചാരിമേളം കുട്ടികൾ കൊട്ടിക്കയറിയപ്പോൾ. ആ സ്വാദകർക്ക് ആവേശമായി ’14 ടീമുകളാണ് മൽസരത്തിനെത്തിയത്.

കുട്ടികളോടൊപ്പം രക്ഷിതാക്കളും അദ്ധ്യാപകരും കുട്ടികൾക്ക് പിന്തുണയുമായി എത്തി. പതിവുപോലെ ഇത്തവണയും, കൊയിലാണ്ടി ജി.വി.എച്ച്.എസ്.എ.ഗ്രേഡ് കരസ്ഥമാക്കി. ഇത്തവണ ഒന്നാം സ്ഥാനം നൽകിയിരുന്നില്ല. കൊരയങ്ങാട് വാദ്യസംഘത്തിലെ അക്ഷത് എസ്., വി.പി. ആദിത്യൻ’, അഭിൻ, ശരൺ, ഹരിദേവ് , എ.കെ.അക്ഷയ്, പി.വി.അലൻ, തുടങ്ങിയ വിദ്യാർത്ഥികളാണ് മത്സരത്തിൽ കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്.നെ പ്രതിനിധികരിച്ചത്. മറ്റ് വിദ്യാലയങ്ങൾ പതിനായിരങ്ങൾ നൽകി കുട്ടികൾക്ക് പരിശീലനം നൽകുമ്പോൾ ‘കഴിഞ്ഞ 20 വർഷമായി കളിപ്പുരയിൽ രവീന്ദ്രൻ ശ്രീലകം, ആണ് ജി.വി.എച്ച്.എസ്.എസ് നു വേണ്ടി യാതൊരു പ്രതിഫലവുമില്ലാതെ ചെണ്ടമേളത്തിനായി തയ്യാറെടുപ്പിക്കുന്നത്. കൊരയങ്ങാട് വാദ്യസംഘത്തിലെ  വാദ്യക്കാരാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്.

കളിപ്പുരയിൽ രവീന്ദ്രൻ വേദിക്ക് സമീപം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe