കൊയിലാണ്ടി: നാടൻ പാട്ടിൻ്റെ മടിശീല കുലുങ്ങി, കൊയിലാണ്ടി മാപ്പിള ഹയർ സക്കൻഡറി സ്കൂളിലെ കാർത്തികയും കൂട്ടുകാരും. സംസ്ഥാന സ്കൂൾ കലോൽസവത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി. ഗുരു രാജീവൻ മാസ്റ്ററുടെ കീഴിലാണ് ഇവർ നാടൻ പാട്ട് പരിശീലിച്ചത്. ജില്ലാ കേരളോത്സവത്തിലും, സംസ്ഥാന കേരളോത്സവ ത്തിലും കാർത്തികയും കൂട്ടരുമാണ് വിജയികളായത്.

കേരളത്തിന് വേണ്ടി കർണാടകയിലും നാടൻ പാട്ട് അവതരിപ്പിക്കാൻ അവരസരം ലഭിച്ചിട്ടുണ്ട്. കാർത്തിയോടൊപ്പം വി.എസ്.ദേവിക, സി.പി.കൃഷ്ണേന്ദു, നന്ദന, ജി.ആർ.അനാമിക’.എസ്.അനീനനായർ, എം.എൻ.അനാമിക ,തുടങ്ങിയവരാണ് നാടൻപാട്ട് സംഘത്തിലുണ്ടായിരുന്നത്.