സംസ്ഥാന സ്‌ക്കൂള്‍ പ്രവൃത്തി പരിചയമേളയിലെ വിജയികള്‍ക്ക് സ്വീകരണം നല്‍കി

news image
Dec 10, 2013, 12:56 pm IST payyolionline.in

പയ്യോളി: സംസ്ഥാന സ്‌ക്കൂള്‍ പ്രവൃത്തി പരിചയമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ ജില്ലാ ടീം അംഗങ്ങള്‍ക്ക് ഇരിങ്ങല്‍ സര്‍ഗാലയില്‍ സ്വീകരണവും ഉപഹാരസമര്‍പ്പണവും നടത്തി. പ്രവൃത്തി പരിചയക്ലബ്ബും ഇരിങ്ങല്‍ സര്‍ഗാലയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുമോദന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള ട്രോഫി സര്‍ഗാലയ സി.ഇ.ഒ പി.പി ഭാസ്‌ക്കരന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ഡി.ഡി.ഇ ഇന്‍ചാര്‍ജ് അജയ് കുമാര്‍ എന്നിവര്‍ സമ്മാനിച്ചു. മേലടി ബ്ലോക്ക് പ്രസിഡന്റ് കുറ്റിയില്‍ ശാന്ത അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സിന്ധു, മഠത്തില്‍ അബ്ദുറഹിമാന്‍, റീന നാരങ്ങോളി, റിട്ട: ഡി.ഡി അഹമ്മദ്, വി.സുരേഷ് ബാബു, ടി.കെ ബാബുരാജന്‍, എം.സുനില്‍ കുമാര്‍, എം.പി അശോകന്‍, സി.ഗോപാലകൃഷ്ണന്‍, യു.ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു. വിരമിച്ച ഡി.ഡി.ഇ അഹമ്മദിന് ഉപഹാരം നല്‍കി. ഇ.കെ അരവിന്ദന്‍ സ്വാഗതവും പി.പി രാജന്‍ നന്ദിയും പറഞ്ഞു.

ചിത്രങ്ങള്‍ : ബിജു,  കിഴൂര്‍

ചിത്രങ്ങള്‍ : ബിജു,  കിഴൂര്‍

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe