പയ്യോളി : പയ്യോളി നഗരസഭ ആയുഷ് ഹോമിയോ ഡിസ്പെൻസറിയും പതിനഞ്ചാം വാർഡ് വികസന സമിതിയും സംയുക്തമായി സംഘടിപ്പിച്ച ഹോമിയോ മെഡിക്കൽ ക്യാമ്പ് പയ്യോളി നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. കേരള സർക്കാർ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ചാണ് ഹോമിയോപ്പതി വകുപ്പ് മെഡിക്കൽ ക്യാമ്പ് നടത്തിയത്.
പതിനഞ്ചാം ഡിവിഷൻ കൗൺസിലർ സിജിന പൊന്നേരി അധ്യക്ഷത വഹിച്ചു. കൗൺസിലർ ഷൈമ മണന്തല, ആസൂത്രണ സമിതി ഉപാധ്യക്ഷൻ മഠത്തിൽ നാണു മാസ്റ്റർ, കീർത്തിമോൾ ആർ കെ, പി വി ബിന്ദു , തുടങ്ങിയവർ സംസാരിച്ചു.
ജീവിതശൈലി രോഗങ്ങളെ കുറിച്ച് മണിയൂർ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ വിദ്യ ക്ലാസ് എടുത്തു.
പയ്യോളി ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ ഷംന ചെകിടപ്പുറത്ത് സ്വാഗതവും വാർഡ് വികസന സമിതി കൺവീനർ മുജേഷ് ശാസ്ത്രി നന്ദിയും പറഞ്ഞു.