സന്തോഷ് ട്രോഫി: കേരളത്തിന് വിജയത്തുടക്കം; രാജസ്ഥാനെ ഏഴ് ​ഗോളിന് തകർത്തു

news image
Dec 26, 2022, 1:12 pm GMT+0000 payyolionline.in

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന് ഉജ്വല തുടക്കം. കോഴിക്കോട്‌ ഇ എം എസ്‌ കോർപറേഷൻ സ്‌റ്റേഡിയത്തിൽ നടന്ന ആദ്യ ​ഗ്രൂപ്പ് മത്സരത്തിൽ രാജസ്ഥാനെ എതിരില്ലാത്ത ഏഴ് ​ഗോളിന് തകർത്താണ് കേരളത്തിന്റെ മുന്നേറ്റം. കേരളത്തിനായി എം വിഘ്‌നേഷും ബി നരേഷും റിസ്വാൻ അലിയും ഇരട്ടഗോൾ നേടിയമ്പോൾ നിജോ ഗിൽബർട്ട് ഒരു ​ഗോൾ നേടി.

രാജസ്ഥാന് പുറമെ കരുത്തരായ മിസോറാം, ആന്ധ്രാപ്രദേശ്‌, ബിഹാർ, ജമ്മു കശ്‌മീർ എന്നീ ടീമുകളും കേരളത്തിന്റെ ഗ്രൂപ്പിലുണ്ട്‌. എല്ലാ മത്സരങ്ങളും കോഴിക്കോട്‌ ഇ എം എസ്‌ കോർപറേഷൻ സ്‌റ്റേഡിയത്തിലാണ്‌.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe